അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടി, നടി മോഹിനി ഭരണങ്ങാനത്ത്

ഭരണങ്ങാനം: മുന്‍ ചലച്ചിത്രനടി മോഹിനി ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥി്ച്ചു. കുടുംബസമ്മേതമാണ് മോഹിനി ഭരണങ്ങാനത്തെത്തിയത്.

തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷമി സിനിമയിലെത്തിയപ്പോള്‍ സ്വീകരിച്ച പേരായിരുന്നു മോഹിനി. നിരവധി തമിഴ് മലയാളം സിനിമകളില്‍ അഭിനയിച്ച മോഹിന വിവാഹശേഷമാണ് ക്രിസ്തുമതം സ്വീകരിച്ചത്.

ജീവിതത്തിലെ ഏറെ വിഷമംപിടിച്ച സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴായിരുന്നുവളരെ അപ്രതീക്ഷിതമായി ക്രിസ്തുവിനെക്കുറിച്ച് അറിയുന്നതും തുടര്‍ന്ന് ക്രിസ്ത്വാനുയായി ആയതും. അങ്ങനെ 2013 ല്‍ മാമ്മോദീസാ സ്വീകരിച്ചു.

അമേരിക്കയിലാണ് സകുടുംബം മോഹിനി താമസിക്കുന്നത്. അഭിനയം അവസാനിപ്പിച്ച മോഹിനി ഇപ്പോള്‍ തന്റെ ജീവിതസാക്ഷ്യവും സുവിശേഷപ്രഘോഷണവുമായി തിരക്കിട്ട ജീവിതം നയിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.