ഈശോക്കൊച്ച്- ഈശോയുടെ സ്വന്തം അജ്‌ന- ഫാ. വിന്‍സെന്റ് വാര്യത്ത് എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു

ദിവ്യകാരുണ്യഭക്തനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിന്റെ സഹോദരി എന്ന് വിശേഷിപ്പിക്കാവുന്ന പുണ്യജീവിതത്തിന് ഉടമയായ അജ്‌ന ജോര്‍ജിന്റെ ജീവചരിത്രം പുറത്തിറങ്ങി. ഫാ.വിന്‍സെന്റ് വാര്യത്താണ് ഈശോക്കൊച്ച്- ഈശോയുടെ സ്വന്തം അജ്‌ന എന്ന പുസ്തകത്തിന്റെ കര്‍ത്താവ്.

അര്‍ബുദം മുഖത്ത് പോലും പ്രത്യക്ഷപ്പെട്ടപ്പോഴും ദിവ്യകാരുണ്യം സ്വീകരിക്കുന്നതില്‍ നിന്നോ കോവിഡ് കാലത്ത് പള്ളിയില്‍ പോകുന്നതില്‍ നിന്നോ പിന്‍വലിയാതിരുന്ന അജ്‌ന അടുത്തയിടെയാണ് മരണമടഞ്ഞത്. അ്ജ്‌നയുടെ ദിവ്യകാരുണ്യഭക്തിയെക്കുറിച്ച് ഇതിനകം സോഷ്യല്‍ മീഡിയാ ഉള്‍പ്പടെയുള്ള നിരവധി മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അജ്‌നയുടെ ജീവിതവുമായി അടുത്ത് ബന്ധപ്പെട്ടിട്ടുള്ള നൂറിലധികം ആളുകളുടെ സാക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് പുസ്തകരചന. വരാപ്പുഴ അതിരൂപതയുടെ മീഡിയ കമ്മീഷന്‍ വിഭാഗമായ കേരളവാണി പബ്ലിക്കേഷന്‍ പുറത്തിറക്കിയ കൃതിയുടെ പ്രകാശനം വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അജ്‌നയുടെ മാതാപിതാക്കള്‍ക്ക് നല്കി നിര്‍വഹിച്ചു.പുസ്തകത്തിന്റെ കോപ്പികള്‍ക്ക് :6282610318.

വരും കാലങ്ങളില്‍ അള്‍ത്താരയില്‍ വണങ്ങപ്പെടുന്ന പുണ്യജീവിതങ്ങളിലൊന്നായി അജ്‌ന മാറുമെന്നാണ് അറിയാവുന്നവരുടെയെല്ലാം പ്രതീക്ഷയും പ്രാര്‍ത്ഥനയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.