പരീക്ഷയില്‍ നല്ല വിജയം വേണോ, ഈ ബൈബിള്‍ വചനങ്ങള്‍ എല്ലാ ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കൂ

എല്ലാവിദ്യാര്‍ത്ഥികളും ഹൃദിസ്ഥമാക്കേണ്ട ചില ബൈബിള്‍ വചനങ്ങളുണ്ട്. അത് എല്ലാ ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കുക. പാഠഭാഗങ്ങള്‍ മനസ്സിലാക്കിയെടുക്കാനും പരിശുദ്ധാത്മാവിന്റെ ജ്ഞാനം ലഭിക്കാനും ഏറെ സഹായിക്കുന്നതാണ് ഈ തിരുവചനങ്ങള്‍.

വിശുദ്ധ സ്വര്‍ഗ്ഗത്തില്‍ നിന്ന് അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍ നിന്ന് ജ്ഞാനത്തെ അയച്ചുതരണമേ( ജ്ഞാനം 9;10)

എന്റെ നാമത്തില്‍ പിതാവ് അയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ന ിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും( യോഹ 14:26)

കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും. അവര്‍ ശ്രേയസാര്‍ജ്ജിക്കും( ഏശയ്യ 54:13)

എന്നെ ശക്തനാക്കുന്ന യേശുക്രിസ്തുവിലൂടെ എനിക്കെല്ലാം ചെയ്യാന്‍ സാധിക്കും.( ഫിലി 4:13)

നിങ്ങളില്‍ ജ്ഞാനം കുറവുള്ളവര്‍ ദൈവത്തോട് ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്കുന്നവനാണ് അവിടുന്ന്( യാക്കോ 1;5)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.