അമേരിക്കയില്‍ കത്തോലിക്കാ ജനസംഖ്യയില്‍ പത്തുവര്‍ഷം കൊണ്ട് വന്‍ വര്‍ദ്ധനവ്

വാഷിംങ്ടണ്‍: അമേരിക്കയിലെ കത്തോലിക്കാ ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവ്. പത്തുവര്‍ഷം കൊണ്ട് രണ്ട് മില്യന്‍ വര്‍ദ്ധനവാണ് കത്തോലിക്കരുടെ ഇടയില്‍ ഉണ്ടായിരിക്കുന്നത്. .യുഎസിലെ 36 സ്‌റ്റേറ്റ്‌സുകളിലും ഏറ്റവും വലിയ മതസമൂഹം കത്തോലിക്കരാണ്. അമേരിക്ക റിലീജിയസ് കോണ്‍ഗ്രിഗേഷന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്

. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ധാരാളം കത്തോലിക്കര്‍ സൗത്തിലേക്ക് താമസം മാറ്റിയിരുന്നു. അമ്പതുവര്‍ഷം മുമ്പ് യുഎസ് കത്തോലിക്കരിലെ 71 ശതമാനവും നോര്‍ത്ത് ഈസ്റ്റിലും മിഡ് വെസ്റ്റിലുമായിരുന്നു. 2020 ആയപ്പോള്‍ അത് 45 ശതമാനമായി. സൗത്തില്‍ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ കത്തോലിക്കരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. മിസൗറി, വെര്‍ജിനിയ എന്നിവിടങ്ങളിലെ ബാപ്റ്റിസ്റ്റു വിശ്വാസികളെക്കാള്‍ ഈ എണ്ണം കൂടുതലാണ്.

2020 ലെ സര്‍വേ പ്രകാരം 61.9 മില്യന്‍ കത്തോലിക്കരാണ് അമേരിക്കയില്‍ ഉള്ളത്. ആകെ ജനസംഖ്യയുടെ 18.7 ശതമാനമാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.