മുന്‍ ആംഗ്ലിക്കന്‍ ബിഷപ് കത്തോലിക്കാസഭയിലേക്ക്

വെയില്‍സ്: മുന്‍ ആംഗ്ലിക്കന്‍ ബിഷപ് റവ. റിച്ചാര്‍ഡ് പെയ്ന്‍ കത്തോലിക്കാസഭയിലേക്ക്. ബെനഡിക്ട് പതിനാറാമന്‍ 2011 ല്‍ സ്ഥാപിച്ച ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റില്‍ വൈദികനായി സേവനം ചെയ്തുവരികയായിരുന്നു. ജൂലൈ രണ്ടിന് വെയില്‍സിലെ സെന്‌റ് ബേസില്‍ ആന്റ് സെന്റ് ഗ്ലാഡീസ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ഇദ്ദേഹം കത്തോലിക്കാവിശ്വാസം സ്വീകരിക്കും.

2011 ല്‍ ഓര്‍ഡിനറിയേറ്റ് രൂപമെടുത്തതിന് ശേഷം വെയില്‍സിലെ ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന ആദ്യത്തെ മെത്രാനാണ് റിച്ചാര്‍ഡ് പെയ്ന്‍. ഇദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റിന്റെ രൂപീകരണത്തിന് ശേഷം 15 ആംഗ്ലിക്കന്‍ മെത്രാന്മാര്‍ കത്തോലിക്കാസഭയിലേക്ക് കടന്നുവന്നിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.