പാല്‍തു ജാന്‍വര്‍ സിനിമക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത

താമരശ്ശേരി; ക്രൈസ്തവ അവഹേളനം തുടര്‍ക്കഥയാകുന്ന മലയാള സിനിമയില്‍ പുതിയൊരു ഏടുകൂടി. അടുത്തയിടെ റീലീസ് ചെയ്ത ബേസില്‍ ജോസഫ് നായകനായ പാല്‍തൂ ജാന്‍വര്‍ എന്ന സിനിമയിലാണ് ക്രൈസ്തവിരുദ്ധത ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഇതിനെതിരെ ശക്തമായ വിയോജിപ്പും പ്രതികരണവുമായി താമരശ്ശേരി രൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്.ചിത്രത്തില്‍ ദീലിഷ് പോത്തന്‍ അവതരിപ്പിക്കുന്ന വൈദികകഥാപാത്രത്തെ വിശ്വാസികള്‍ക്കിടയില്‍ അപഹാസ്യവും തെറ്റിദ്ധാരണാജനകവുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആഭിചാര കര്‍മ്മങ്ങള്‍ നടത്തുന്ന ഒരു വൈദികനായിട്ടാണ് ഈ വൈദികനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇത് വിശ്വാസികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് കാരണമായിരിക്കുകയാണ്.

അടുത്തയിടെ മലയാളസിനിമയില്‍ ക്രൈസ്തവവിരുദ്ധതശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈശോ എന്ന സിനിമയിലും ക്രൈസ്തവവിരുദ്ധത പ്രകടമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.