ബസിലിക്ക തുറക്കാന്‍ എല്ലാവരും സഹകരിക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

എറണാകുളം: സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍പാപ്പ എഴുതിയ രണ്ടു കത്തുകളുടെയും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്കിയ നിയമന കല്‍പ്പനയുടെയും അടിസ്ഥാനത്തില്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണരീതി മാത്രമേ ബസിലിക്കയില്‍ അനുവദനീയമായിട്ടുള്ളൂ.

പൂര്‍ണ്ണ ജനാഭിമുഖ കുര്‍ബാന ചൊല്ലുകയാണെങ്കില്‍ അത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധവും കത്തോലിക്കാസഭയിലെ കൂട്ടായ്മയ്ക്ക് എതിരായുള്ള പ്രവര്‍ത്തനവും ആകും. ഈ സാഹചര്യത്തില്‍ 2023 മാര്‍ച്ചില്‍ ബസിലിക്ക ഇടവകാംഗങ്ങള്‍ക്ക എഴുതിയതുപോലെ ബസിലിക്ക തുറന്ന് സഭ അനുശാസിക്കുന്ന രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എല്ലാവരും സഹകരിക്കണം.

സഭാ കൂട്ടായ്മയെ നശിപ്പിക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന്‍ എല്ലാ വിശ്വാസികളോടും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.