അരുണാച്ചല്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കായി സഭയുടെ നേതൃത്വത്തില്‍ ഡീ അഡീക്ഷന്‍ സെന്റര്‍

നാംഫായ്: മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പുനരധിവാസം ലക്ഷ്യമിട്ട് മിയാവ് രൂപതയുടെ ആഭിമുഖ്യത്തില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ചു. ചാങ്‌ലാങ്് രൂപതയിലാണ് സഭയുടെ നേതൃത്വത്തിലുള്ള ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. രൂപതാധ്യക്ഷന്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്ന് ഉപയോഗം അരുണാച്ചല്‍പ്രദേശിലും രാജ്യമൊട്ടാകെയുംവലിയൊരു പ്രശ്‌നം തന്നെയാണ് അദ്ദേഹം പറഞ്ഞു. 45 പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട് ഡേ കെയര്‍ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.