കാന്‍സര്‍; പ്രാര്‍ത്ഥനാ സഹായം ചോദിച്ച് ആര്‍ച്ച് ബിഷപ് ജോസഫ്


ലൂസിവില്ലി: ആര്‍ച്ച് ബിഷപ് ജോസഫ് കുര്‍ട്‌സിന് മൂത്രാശയ കാന്‍സറാണെന്ന് സ്ഥിരീകരണം. ഈ സാഹചര്യത്തില്‍ അദ്ദേഹം വിശ്വാസികളോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചു. പെട്ടെന്ന് തന്നെ ചികിത്സകള്‍ ആരംഭിക്കേണ്ടതുകൊണ്ട് അദ്ദേഹം മൂന്നുമാസത്തേക്ക് അതിരൂപതയില്‍ നിന്ന് മാറിനില്ക്കുകയാണ്.

urothelial carcinoma എന്ന കാന്‍സറാണ് തനിക്കുള്ളതെന്നും ഇമ്മ്യൂണോതെറാപ്പി, കീമോ തെറാപ്പി എന്നിവയ്ക്കുവേണ്ടി 12 ആഴ്ചയിലെ ചികിത്സ വേണമെന്നും പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍ ഈ ടൈപ്പ് കാന്‍സര്‍ സര്‍വ്വസാധാരണമാണ്. 77 ശതമാനം അതിജീവന സാധ്യതയുമുണ്ട്.

2013 മുതല്‍ 16 വരെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സിന്റെ പ്രസിഡന്റായിരുന്നു ആര്‍ച്ച് ബിഷപ് ജോസഫ് കുര്‍ട്‌സ്‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.