മാര്‍ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലി സമാപിച്ചു

തൃശൂര്‍: മാര്‍ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. മാര്‍ ജേക്കബ് തൂങ്കുഴിയുടെ ജന്മനാടായ പാലായില്‍ നിന്ന് കൊണ്ടുവന്ന ഏലയ്ക്കാ മാല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അദ്ദേഹത്തെ അണിയിച്ചു. തൃശൂര്‍ അതിരൂപതയുടെ ഉപഹാരം മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൈമാറി.

സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനവും തൃശൂര്‍ രൂപതാദിനവും മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.

വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തുന്ന ആളാണ് മാര്‍ ജേക്കബ് തൂങ്കുഴിയെന്നും പ്രാര്‍ത്ഥനയിലൂടെ മറ്റുള്ളവരെ അദ്ദേഹം ശക്തിപ്പെടുത്താറുണ്ടെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.