അരുവിത്തുറ തിരുനാള്‍ ഏപ്രില്‍ 15 മുതല്‍ മെയ് രണ്ടു വരെ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്ജ് ഫൊറോന ദേവാലയത്തില്‍ ഏപ്രില്‍ 24 ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആചരിക്കും. ഏപ്രില്‍ 15 മുതല്‍ മെയ് രണ്ടുവരെയാണ് തിരുനാള്‍ ദിനങ്ങള്‍.

23 ാംതീയതി തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. 24 പൂര്‍ണ്ണദണ്ഡവിമോചന ദിനമായി ആചരിക്കും. 25 ന് തിരുസ്വരൂപ പുന: പ്രതിഷ്ഠ നടക്കും. മെയ് ഒന്നിനാണ് എട്ടാമിടം.

22 ാം തീയതി വൈകുന്നേരം 6.30 ന് 101 പൊന്‍കുരിശുമായി നഗരപ്രദക്ഷിണം നടക്കും. അന്നേ ദിവസം വൈകുന്നേരം 6.10 ന് പുറത്തു നമസ്‌ക്കാരമുണ്ടായിരിക്കും. 23 ന് രാവിലെ 10 മണിക്കുള്ള ആഘോഷമായ സുറിയാനി കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികനായിരിക്കും.24 ന് എട്ടുമണിക്കുളള വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് കാര്‍മ്മികത്വം വഹിക്കും. 30 ാം തീയതി രാവിലെ എട്ടുമണിക്കുള്ള കുര്‍ബാനയ്ക്ക് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും. എട്ടാമിടത്തില്‍ രാവിലെ 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികനായിരിക്കും.

തിരുനാളിന്റെ തല്‍സമയ സംപ്രേഷണം WWW. aruvithurapally.com ല്‍ കാണാന്‍ കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.