അസിയാബി; എല്ലാം ശുഭകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി


ലണ്ടന്‍: മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടെങ്കിലും ഇസ്ലാം തീവ്രവാദികളുടെ ഭീഷണിയെതുടര്‍ന്ന് രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന അസിയാബിയെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും ശുഭകരമായി പര്യവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഫണ്ട്. അസിയാബിയെ സംബന്ധിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ച് പാര്‍ലമെന്റില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനില്‍ തന്നെയാണ് അസിയാബി കഴിയുന്നത്. എന്നാല്‍ കുടുംബം കാനഡയിലാണ്. കൂടുതല്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് അസിയാബിയെ മാറ്റുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ജെറമി ഫണ്ട് അറിയിച്ചു.

അഭയാര്‍ത്ഥികള്‍ക്കായി എപ്പോഴും വാതില്‍ തുറന്നു കൊടുക്കുന്ന ബ്രിട്ടന്‍ അസിയാബിക്കും കുടുംബത്തിനും സ്ഥിരമായ അഭയം നല്കുമോയെന്ന് ലോകം മുഴുവന്‍ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന അവസരത്തിലാണ് വിദേശകാര്യ സെക്രട്ടറിയുടെ കമന്റ് വന്നിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.