ബ്രിട്ടീഷ് മിഷനറി മരിച്ച നിലയില്‍


പെറു: ബ്രിട്ടീഷ് മിഷനറി ബ്ര. പോള്‍ മക്ഔലെയെ പെറുവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കത്തിയിട്ടുമുണ്ടായിരുന്നു. 71 വയസായിരുന്നു.

ലസാല്ലിയന്‍ മിഷനറിയായിരുന്ന ബ്ര. പോള്‍ 1995 മുതല്‍ പെറുവിലെ തദ്ദേശവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. വിദ്യാഭ്യാസമേഖലയിലായിരുന്നു അദ്ദേഹം ഏറെയും പ്രവര്‍ത്തിച്ചിരുന്നത്.

ലീമായില്‍ പാവങ്ങള്‍ക്കുവേണ്ടി ബ്ര. പോള്‍ സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു. പാവങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നപ്പോഴും അധികാരികള്‍ക്ക് അദ്ദേഹം കണ്ണിലെ കരടായിരുന്നു. പ്രദേശത്ത് ഓയില്‍ കമ്പനി സ്ഥാപിക്കാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ പാരിസ്ഥിതികപ്രശ്‌നത്തിന്റെ പേരില്‍ ശക്തമായ പട നയിച്ചത് ബ്ര. പോള്‍ ആയിരുന്നു.

പെറുവിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ബ്ര. പോളിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരണത്തിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.