ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പൗരോഹിത്യ സ്വീകരണത്തിന്റെ ജൂബിലി നിറവില്‍

പാലക്കാട്: പാലക്കാട് രൂപതയുടെ ഇടയന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പൗരോഹിത്യസ്വീകരണത്തിന്റെ സുവര്‍ണ്ണജൂബിലി നിറവിലേക്ക്. 1972 നവംബര്‍ നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇതോടൊപ്പം മെത്രാഭിഷേകത്തിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് ഈ മാസം 28 ന് കടക്കുകയും ചെയ്യും. പാലക്കാട് രൂപതയുടെ ഇടയനായുളള രജതജൂബിലിയും ഈ വര്‍ഷം തന്നെയാണ്.. മിഷന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാര്‍ ജേക്കബ് മനത്തോടത്ത് ഇപ്പോള്‍ പഞ്ചാബിലാണുള്ളത്.

ആലപ്പുഴ ജില്ലയിലെ കോടംതുരുത്തില്‍ കുര്യന്‍-കത്രീന ദമ്പതികളുടെ മൂത്തമകനായി 1947 ഫെബ്രുവരി 22 നാണ് ജനനം. 1972 നവംബര്‍ നാലിന് വൈദികനായി. 1992 സെപ്തംബര്‍ ആറിന് എറണാകുളം അതിരൂപത സഹായമെത്രാനായി. 1996 നവംബര്‍ 11 ന് പാലക്കാട് ബിഷപ്പായി നിയമിക്കപ്പെട്ടു. 2018 ല്‍ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.