നൈജീരിയ: ബിഷപ്പിനെയും സഹായികളെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

നൈജീരിയ: ബിഷപ്പിനെയും സെക്രട്ടറിയെയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പട്ടാളം പരാജയപ്പെടുത്തി. ഓര്‍ലു ബിഷപ് അഗസ്റ്റ്യന്‍ യുക്കുമായെും അദ്ദേഹത്തിന്റെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ഡയറക്ടര്‍ ഓഫ് ആര്‍മി പബ്ലിക് റിലേഷന്‍സ് ബ്രിഗേഡിയര്‍ ജനറല്‍ ഓനയെമ്മയുടെ നേതൃത്വത്തിലുള്ള സംഘം പരാജയപ്പെടുത്തിയത്.

ബിഷപ്പും സഹായികളും സുരക്ഷിതരാണെന്നും അവര്‍ക്ക് പരിക്കുകളൊന്നും ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. രൂപതാവൃത്തങ്ങള്‍ ഇതേക്കുറിച്ച് പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 31 ന് വെളുപ്പിന് രണ്ടരയ്ക്കാണ് സഹായാഭ്യര്‍ത്ഥനയുമായി ഫോണ്‍ കോള്‍ വന്നതെന്നും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നുവെന്നും ബ്രിഗേഡിയര്‍ അറിയിച്ചു. പത്തുമാസങ്ങള്‍ക്ക് മുമ്പാണ് ഓവേരിയിലെ സഹായമെത്രാന്‍ ബിഷപ് മോസസിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. മൂന്നുദിവസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.

അടുത്തകാലത്തായി ഏറെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടു പ്രദേശങ്ങളാണ് ഓര്‍ലുവും ഓവേരിയും. ഒക്ടോബര്‍ 9,10 തീയതികളില്‍ നടന്ന സംഘടനത്തില്‍ നിരവധി വീടുകള്‍ താറുമാറായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.