ബിഷപ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ ദിവംഗതനായി

തൃശൂര്‍: ബിഷപ് എമിരത്തൂസ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ ദിവംഗതനായി. ഇന്ന് രാവിലെ 7.30 ന് ആയിരുന്നു മരണം. അപ്രതീക്ഷിതമായ ദേഹവിയോഗമായിരുന്നു അദ്ദേഹത്തിന്റേത് എന്നാണ് അറിയാന്‍ കഴിയുന്നത്. സാഗര്‍ രൂപതാധ്യക്ഷനായിരുന്ന അദ്ദേഹം സിഎംഐ സഭാംഗമായിരുന്നു. തൃശൂര്‍ സാഗര്‍ മിഷന്‍ ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1930 മാര്‍ച്ച് 19 ന് അരണാട്ടുകരയില്‍ ജനിച്ചു. മാതാപിതാക്കള്‍ ലാസര്‍- കുഞ്ഞന്നം. 1960 മെയ് 17 ന് വൈദികനായി. 1963 ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് യാത്രയായി.

ബിഷപ് ക്ലെമന്‍സ് തോട്ടുങ്ങലിന്റെ പിന്‍ഗാമിയായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് സാഗര്‍ രൂപതാധ്യക്ഷനായി നിയമിച്ചത്. 1987 ഫെബ്രുവരി 22 മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പത്തൊമ്പതു വര്‍ഷക്കാലം അദ്ദേഹം രൂപതയെ സ്തുത്യര്‍ഹമായ രീതിയില്‍ നയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.