മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികള്‍ക്ക് രൂപതാതലത്തില്‍ തുടക്കമായി

തലശേരി; അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി മൂന്നു വൈദികരടങ്ങിയ കമ്മീഷനെ നിയമിച്ചു. റവ.ഡോ. തോമസ് നീണ്ടൂർ കൺവീനറായുള്ള കമ്മീഷനിൽ അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, റവ.ഡോ. തോമസ് മാപ്പിളപ്പറമ്പിൽ എന്നിവരാണ് അംഗങ്ങൾ. ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ജീവിതം, വിശുദ്ധിയുടെ കീർത്തി, ബിഷപ്പ് വഴി ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങ ൾ എന്നിവയെക്കുറിച്ച് അന്വേഷിച്ചു വിശദമായി പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കമ്മീഷനെ നിയമിച്ചിരിക്കുന്നത്.

പാലാ കുടക്കച്ചിറ സ്വദേശിയായ മാര്‍ വള്ളോപ്പിളളി 2006 ഏപ്രില്‍ നാലിനാണ് കാലം ചെയ്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.