മെത്രാന്റെ അപ്രതീക്ഷിത മരണം; നടുങ്ങിത്തരിച്ച് രൂപത

ലൂസിയാന: സൗത്ത് ഈസ്‌റ്റേണ്‍ ലൂസിയാനയിലെ ഹൗമ തായ് ബോഡക്‌സ് രൂപതാധ്യക്ഷന്‍ ബിഷപ് മാരിയോ ഡോര്‍സോണ്‍വില്ലെ ദിവംഗതനായി. 63 വയസായിരുന്നു.അപ്രതീക്ഷിതമായിട്ടായിരുന്നു ദേഹവിയോഗം. അതുകൊണ്ടുതന്നെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. അടുത്തകാലത്തായി ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും വിയോഗം അപ്രതീക്ഷിതമായിരുന്നു.

2023 ഫെബ്രുവരി 1 ാം തീയതിയായിരുന്നു മെത്രാനായുള്ളസ്ഥാനാരോഹണം നടന്നത്. മാര്‍ച്ച് 29 നായിരുന്നു മെത്രാഭിഷേകച്ചടങ്ങ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.