മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്നറിയാമോ?

ദൈവം കൂട്ടിയോജിപ്പിച്ചവരാണ് ദമ്പതികള്‍.അതുകൊണ്ടുതന്നെ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകം അവരിലുണ്ട്. ആ അഭിഷേകം അവരുടെ പ്രാര്‍്ത്ഥനകളിലൂടെ,കൈവയ്പിലൂടെ മക്കളിലേക്ക് പകരപ്പെടുന്നുണ്ട്. വിവാഹമെന്ന കൂദാശയിലൂടെ ദൈവത്തില്‍ നിന്ന് ലഭിച്ച ശക്തി അവര്‍ക്ക് മക്കളിലേക്ക് പകരാനുള്ള കഴിവുണ്ട്. മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ സംഭവിക്കുന്നത് അതാണ്. അതുകൊണ്ട് മക്കള്‍ പഠിക്കാനോ ജോലിക്കോ പോകുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ തലയില്‍കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കുക.അതുപോലെതന്നെ ദമ്പതികള്‍ പരസ്പരം തലയില്‍ കൈകള്‍ വ്ച്ച് പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ദൈവികസംരക്ഷണം ഇതുവഴി കുടുംബം ഒന്നാകെ ലഭിക്കും.പഠനത്തില്‍ അലസരായ, പിറകിലുള്ള മക്കളുടെ തലയില്‍ മാതാപിതാക്കള്‍ കൈകള്‍വച്ച്‌സ്തുതിച്ചു പ്രാര്‍ത്ഥിക്കട്ടെ. അത്ഭുതങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.