ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവമുണ്ടായാല്‍ എന്തു ചെയ്യണം?

മറ്റൊരാളോട് പരിഭവം തോന്നിയിട്ടില്ലാത്ത വ്യക്തികള്‍ ആരെങ്കിലുമുണ്ടാവുമോ?സംശയമാണ്. പലയിടങ്ങളില്‍ വ്യാപരിക്കുന്നവരാണ് നമ്മള്‍. കുടുംബത്തിലും ഓഫീസിലും മറ്റ് പൊതുഇടങ്ങളിലുമെല്ലാം. സ്വഭാവികമായും എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. നാം ആഗ്രഹിക്കുന്നതുപോലെ എല്ലാവരും പെരുമാറണമെന്നില്ല,സംസാരിക്കണമെന്നില്ല. ഒരു അധികാരി ആഗ്രഹിക്കുന്നതുപോലെ കീഴുദ്യോഗസ്ഥന്‍ പെരുമാറണമെന്നോ ജോലി ചെയ്യണമെന്നോ ഇല്ല. ഭര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ ഭാര്യ പെരുമാറണമെന്നില്ല. മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതുപോലെ മക്കള്‍ പെരുമാറണമെന്നില്ല. ഇവിടെയെല്ലാം പരിഭവമുണ്ടാകാ. നീരസങ്ങളുണ്ടാകാം. അത് ആദ്യത്തെ പ്രതികരണമാണ്. കാരണം നാം മനുഷ്യരാണ്. എന്നാല്‍ ക്രൈസ്തവരെന്ന നിലയില്‍ ഇതില്‍ നിന്ന് നാം വളരണം, മുന്നോട്ടുപോകണം.അതാണ് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചുസഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ തന്നെ നിങ്ങളും ക്ഷമിക്കണം. (കൊളോസോസ് 3:13)

കര്‍ത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ കാരുണ്യം, ദയ,വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കണമെന്നും തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സഹിഷ്ണുത ഇല്ലാത്തതാണ് പല കുടുംബബന്ധങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് കാരണം. സഹിഷ്ണുത ഉണ്ടെങ്കില്‍ ക്ഷമിക്കാന്‍ നമുക്ക് കഴിയും.ക്ഷമയുണ്ടെങ്കില്‍ സമാധാനത്തോടെ ജീവിക്കാനും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.