മക്കളുടെ തലയില്‍ കൈകള്‍ വച്ച് ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ അത്ഭുതം കാണാം

വഴിതെറ്റിപ്പോകുന്ന മക്കള്‍.പഠനത്തില്‍ അലസരാകുന്നവര്‍.. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുപോകുന്നവര്‍. തെറ്റായ സ്‌നേഹബന്ധങ്ങളില്‍ ആകൃഷ്ടരാകുന്നവര്‍. ഇന്നത്തെ പല മാതാപിതാക്കളുടെയും വേദനകള്‍ക്കും ആകുലതകള്‍ക്കുമുള്ള ചില കാരണങ്ങളില്‍ പെടുന്നവയാണ് ഇവയെല്ലാം. എങ്ങനെയാണ് മക്കളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നത്? ചെറുപ്പം മുതല്‌ക്കേ അവര്‍ക്ക് വചനത്തിന്റെ അഭിഷേകം നല്കുക. വചനബന്ധിയായ ജീവിതം നയിക്കാന്‍ തക്ക സാഹചര്യമൊരുക്കുക. ഇതിനായി നമുക്ക് എന്തു ചെയ്യാന്‍ കഴിയും? മക്കള്‍ വീട്ടില്‍ നിന്ന് ജോലിക്കോ പഠനത്തിനോ ആയി പോകുമ്പോള്‍ സാധിക്കുന്നത്ര അവസരങ്ങളില്‍ അവരുടെതലയില്‍ കൈകള്‍ വച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുക.

അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും..സത്യസന്ധരുടെ തലമുറഅനുഗ്രഹീതമാകും.( സങ്കീ 112:2)

കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും. അവര്‍ ശ്രേയസാര്‍ജ്ജിക്കും( ഏശയ്യ 54:13)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.