ഈ മാസം നമുക്കെങ്ങനെ പരിശുദ്ധ കന്യാമറിയത്തിന്‍റെ അനുഗ്രഹം കൂടുതലായി സ്വന്തമാക്കാം?

ഓഗസ്റ്റ് മാസം മാതാവിന്റെ വിമലഹൃദയത്തിന് വേണ്ടി പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണ് എന്ന് നമുക്കറിയാം. മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളും ഈ മാസമാണ് നാം ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാസം നാം കൂടുതലായി മാതാവിനോട് ഭക്തിയും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. എങ്ങനെയാണ് മാതൃഭക്തിയില്‍ നാം കൂടുതല്‍ ആഴപ്പെടേണ്ടത്? അതുവഴി അമ്മയുടെ അനുഗ്രഹം സ്വന്തമാക്കേണ്ടത്?

1 മാതാവിന്റെ വിമലഹൃദയത്തിന്റെ ചിത്രമുള്ള കാശുരൂപം ധരിക്കുക

2 മാതാവിന്റെ വിമലഹൃദയത്തിന്റെ ചിത്രം പ്രത്യേകമായി വീട്ടില്‍ അലങ്കരിക്കുകയും അതിന് മുമ്പില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്യുക.

3 അഞ്ച് ആദ്യശനിയാഴ്ച ആചരണത്തിന് തുടക്കം കുറിക്കുക

4 ഫാത്തിമാ പ്രയര്‍ എല്ലാ ദിവസവും രാവിലെ ചൊല്ലുക

5 ശിമയോന്റെ പ്രവചനം( ലൂക്കാ 2:35)വായിച്ചു ധ്യാനിക്കുക

6 ദു:ഖത്തിന്റെ രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കുക

7 ഓഗസ്റ്റ് 15 ന് ദേവാലയത്തില്‍ പോകുകയും ദിവ്യബലിയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക.

8 മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിക്കുകമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.