ഇന്നും നാളെയും പോര്‍സ്യൂങ്കുള ദണ്ഡവിമോചനം

ഇറ്റലി: കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡ വിമോചനമായ പോര്‍സ്യൂങ്കുള ദണ്ഡവിമോചനം നേടാന്‍ ഇന്നും നാളെയും അവസരം. ഇന്ന് സന്ധ്യ മുതല്‍ നാളെ സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനത്തിനുള്ള അവസരം.

വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും പാപമോചനം നേടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ദണ്ഡവിമോചനത്തിനുള്ള ആദ്യത്തെ മാര്‍ഗ്ഗം. ഇടവക ദേവാലയത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേയും വിശ്വാസപ്രമാണവും ഒരു തവണ മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും വേണം.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ് പോര്‍സ്യൂങ്കുള ദണ്ഡവിമോചനത്തിന് കാരണക്കാരന്‍. ദണ്ഡവിമോചനം ഭാഗികവും പൂര്‍ണ്ണവും ആകാം എന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം സാക്്ഷ്യപ്പെടുത്തുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.