“റിഡംപ്‌റ്റോറിസ് മാത്തര്‍” ഏഷ്യയിലെ സുവിശേഷവല്‍ക്കരണത്തിന് മക്കാവോയില്‍ പുതിയ സെമിനാരി

വത്തിക്കാന്‍ സിറ്റി: ഏഷ്യയിലെ സുവിശേഷവല്‍ക്കരണത്തിന് പുതിയ മുഖം നല്കിക്കൊണ്ട് മക്കാവോയില്‍ അടുത്ത മാസം പുതിയ സെമിനാരി ആരംഭിക്കും. റിഡംപ്‌റ്റോറിസ് മാത്തര്‍ എന്നാണ് പുതിയ സെമിനാരിയുടെ പേര്. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത് വത്തിക്കാന്റെ വിശ്വാസപ്രഘോഷണ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണിയാണ്.

ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ സുവിശേഷവല്‍ക്കരണത്തിന് സുവിശേഷതീക്ഷ്ണതയുള്ള ഒരു യുവവൈദികസമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സെമിനാരിയുടെ ലക്ഷ്യം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലികപ്രബോധനം സുവിശേഷത്തിന്റെ ആനന്ദത്തില്‍ നിന്നുള്ള പ്രചോദനമാണ് പുതിയ സെമിനാരിയുടെ പിറവിക്ക് കാരണമായിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.