ബ്രൗണ്‍ കളറുള്ള ഉത്തരീയം കപ്പലപകടത്തില്‍ നിന്നും രക്ഷിച്ച കഥ

വര്‍ഷം 1845. ഇംഗ്ലീഷ് കപ്പലായ കിംങ് ഓഫ് ഓഷ്യന്‍ ഓസ്‌ട്രേലിയായിലേക്ക് സഞ്ചരിക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് തുറമുഖമടുക്കാറായപ്പോഴേക്കും ശക്തമായ കൊടുങ്കാറ്റ് വീശിത്തുടങ്ങി.

അപകടകരമായ രീതിയില്‍ കപ്പല്‍ ആടിയുലഞ്ഞു. യാത്രക്കാരുടെ നിലവിളി കടലില്‍ അലഞ്ഞു. ഒരു പ്രതീക്ഷയും മുമ്പില്‍ ഇല്ലെന്ന് യാത്രക്കാര്‍ക്ക് മനസ്സിലായി. ഇനി മരണം മാത്രം മുമ്പില്‍. എല്ലാവരും മരണത്തിന് വേണ്ടി ഒരുങ്ങി. അപ്പോഴാണ് ജോണ്‍ മക് ആലിഫി എന്നൊരു യാത്രക്കാരന്‍ ഡെക്കിലേക്ക് ഓടിച്ചെന്ന് കയറി. അയര്‍ലണ്ടുകാരനായിരുന്നു അയാള്‍.

തന്റെ കഴുത്തില്‍ കിടന്ന ബ്രൗണ്‍ കളറുളള ഉത്തരീയം കടലിന് നേരെ ഉയര്‍ത്തിപ്പിടിച്ച് അയാള്‍ തങ്ങളെ കൊടുങ്കാറ്റില്‍ നിന്ന് രക്ഷിക്കണമേയെന്ന് ഉറക്കെ പ്രാര്‍ത്ഥിച്ചു. അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കൂ. കപ്പലിലെ മറ്റ് യാത്രക്കാരും അലമുറയിട്ടു കരഞ്ഞു. പെട്ടെന്ന് കാറ്റ് നിലച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കടല്‍ ശാന്തമായി.

അകത്തോലിക്കരായ മറ്റുള്ളവര്ക്ക് ഈ സംഭവം മാതാവിലുള്ള വിശ്വാസം ജനിക്കുന്നതിന് കാരണമായിത്തീര്‍ന്നു.ആ കപ്പലിലെ ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ ഈ സംഭവത്തോടെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.