ബുര്‍ക്കിനാ ഫാസോയില്‍ വീണ്ടും ക്രൈസ്തവ നരനായാട്ട്, ദേവാലയാക്രമണത്തില്‍ നാലു പേര്‍ കൂടി കൊല്ലപ്പെട്ടു

ബുര്‍ക്കിനാ ഫാസോ: ക്രൈസ്തവര്‍ക്ക് നേരെയുള്ള തീവ്രവാദി ആക്രമണം ബുര്‍ക്കിനാ ഫാസോയില്‍ തുടര്‍ക്കഥയാകുന്നു. ഞായറാഴ്ചയാണ് ഏറ്റവും ഒടുവിലായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നത്. ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ തോക്കുധാരി നാലു പേരെ വെടിവച്ചുകൊന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഈ മാസം തന്നെ ഇവിടെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണ് ഇത്. ദേവാലയാക്രമണങ്ങളില്‍ മാത്രമായി ഇതിനകം പതിനഞ്ചു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവര്‍ കടുത്ത ഭീതിയിലും ആകുലതയിലുമാണ് കഴിഞ്ഞുകൂടുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.