കാനഡായിലെ യുക്രൈയ്ന്‍ ദേവാലയത്തിലെ വിശുദ്ധ രൂപം തകര്‍ക്കപ്പെട്ട നിലയില്‍

വിന്നിപെഗ്: വോളോഡൈമര്‍ ആന്റ് ഓല്‍ഗ കത്തീഡ്രലിലെ വിശുദ്ധ വഌഡിമറിന്റെ രൂപം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ശിരച്ഛേദം ചെയ്ത നിലയിലാണ് രൂപം കണ്ടെത്തിയത്. തകര്‍ക്കപ്പെട്ട രൂപത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുമില്ല.

വിശുദ്ധന്റെ രൂപം ഇടവകയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് കത്തീഡ്രല്‍ വികാരി ഫാ. മൈക്കല്‍ ബുയാചോക്ക് പറഞ്ഞു. വളരെ സങ്കടകരമായ സംഭവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 1984 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ആശീര്‍വദിച്ച രൂപമാണ് വിശുദ്ധ വഌഡിമറിന്റേത്.

നഷ്ടപ്പെട്ട ഭാഗങ്ങള്‍ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാ. മൈക്കല്‍ പറഞ്ഞു. മോഷണശ്രമമോ ആക്രമണമോ ആണ് നടന്നിരിക്കുന്നതെന്ന് കേസെടുത്ത പോലീസ് അനുമാനിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.