വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്തീയ ദമ്പതികള്‍ നീതി തേടുന്നു


ഇസ്ലാമബാദ്: ദൈവനിന്ദാക്കുറ്റത്തിന്റെ പേരിലുള്ള വധശിക്ഷയില്‍ നിന്ന് ആസിയാബി രക്ഷപ്പെട്ടുവെങ്കിലും സമാനമായ അവസ്ഥ നേരിടുന്ന ദമ്പതികളാണ് ഷഗുഫ്ത കൗസറും ഭര്‍ത്താവ് ഷഫ്ഖത്തും. മതനിന്ദാക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്തീയ ദമ്പതികളാണ് ഇവര്‍.

അക്ഷരാഭ്യാസമില്ലാത്ത ആളായ കൗസറും അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന ഷഫ്ഖത്തും തങ്ങളുടെ മൊബൈലില്‍ നിന്ന് ഇസ്ലാം വിരുദ്ധ സന്ദേശങ്ങള്‍ അയച്ചുവെന്നതിന്റെ പേരിലാണ് വധശിക്ഷ ഇവരെ തേടിയെത്തിയത്. എന്നാല്‍ ഇവര്‍ അങ്ങനെ ചെയ്തിട്ടില്ല എന്നും വ്യാജ കേസാണ് ഇതെന്നും ക്രൈസ്തവര്‍ പറയുന്നു.

വെള്ളം കോരുന്നതിന് ഇടയില്‍ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് പ്രവാചക നിന്ദയെന്ന കേസില്‍ അസിയാബിയെ കേസില്‍ കുടുക്കിയതെങ്കില്‍ കുട്ടികള്‍ തമ്മിലുള്ള വഴക്കിന്റെ പേരില്‍ കെട്ടിച്ചമയ്ക്കുകയായിരുന്നു ഈ കേസ്. 2014 ല്‍ ആണ് ദമ്പതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. രണ്ടുപേരും രണ്ടു ജയിലിലിാണ്. അഞ്ചു വര്‍ഷമായി ഈ ദമ്പതികള്‍ പരസ്പരം കണ്ടിട്ട്.

എന്നാല്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അസിയാബിയുടെ കേസ് വാദിച്ച അഭിഭാഷകനായ സൈഫുള്‍മാലൂക്ക്. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷനാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.