കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ദിവംഗതനായി

സിഡ്‌നി: കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ദിവംഗതനായി. 81 വയസായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. മുന്‍ വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ഇക്കോണമിയുടെ പ്രിഫെക്ടായിരുന്നു.ആംഗ്ലിക്കന്‍ പിതാവിന്റെയും കത്തോലിക്കാ മാതാവിന്റെയും മകനായി 1941 ലായിരുന്നു ജനനം.

1966 ല്‍ വൈദികനായി. 1987 ല്‍ മെല്‍ബോണ്‍ രൂപതയുടെ സഹായമെത്രാനായി. ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പായി. 2014 ലാണ് വത്തിക്കാന്‍ ഫിനാന്‍ഷ്യല്‍ അഫയേഴ്‌സിന്റെ ചുമതലക്കാരനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്.2003 ലായിരുന്നു കര്‍ദിനാള്‍ പദവി ലഭിച്ചത്. ലൈംഗികാരോപണവിധേയനായതിന്റെ കയ്ക്കുന്ന ഭൂതകാലവും ഇദ്ദേഹത്തിനുണ്ട്.

404 ദിവസത്തെ ജയില്‍വാസത്തിന് ശേഷം നിരപരാധിത്വം തെളിയിച്ച് 2020 ലാണ് പുറത്തുവന്നത്. 2020 സെപ്തംബര്‍ 30 മുതല്‍ റോമില്‍ താമസംആരംഭിച്ചു. ജയില്‍ ജീവിതത്തിലെ അനുഭവങ്ങള്‍ മൂന്നു വാല്യങ്ങളായിപ്രസിദ്ധീകരിച്ചിട്ടുണ്ട്.

80 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് പേപ്പല്‍കോണ്‍ക്ലേവില്‍പങ്കെടുക്കാനുള്ള അവകാശം ഇല്ലാതായിരുന്നു. കര്‍ദിനാള്‍ പെല്ലിന്റെ അപ്രതീക്ഷിത വേര്‍പാട് ഓസ്‌ട്രേലിയായിലെ സഭയെ ഞെട്ടിച്ചു.

സഭയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.