ഫിലിപ്പൈന്‍സിനെ ഇളക്കിമറിച്ച് കറുത്ത നസ്രായന്റെ ഘോഷയാത്ര

മനില:കോവിഡ് ഏല്പിച്ചആഘാതത്തില്‍ നിന്ന് മുക്തമായി നടത്തിയ കറുത്ത നസ്രായന്റെ ഘോഷയാത്ര അക്ഷരാര്‍ത്ഥത്തില്‍ ഫിലിപ്പൈന്‍സിനെ ഇളക്കിമറിച്ചു. 103,277 വിശ്വാസികളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രദക്ഷിണം നടക്കുന്നുണ്ടായിരുന്നില്ല. വിശ്വാസത്തിന്റെ ഒപ്പമുള്ള നടത്തം എന്നായിരുന്നു ഇത്തവണത്തെ പ്രദക്ഷിണം അറിയപ്പെട്ടത്.

ഫിലിപ്പെന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ ആഘോഷമാണ് കറുത്ത നസ്രായന്റെ പ്രദക്ഷിണം. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാജ്യമാണ് ഫിലിപ്പൈന്‍സ്. ആകെ ജനസംഖ്യയില്‍ 82 ശതമാനവും കത്തോലിക്കരാണ്.

1607 മുതല്‍ ആചരിച്ചുവരുന്ന ആഘോഷമാണ് കറുത്ത നസ്രായന്റേത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.