അഞ്ചു മാര്‍പാപ്പമാരെ സേവിച്ച കര്‍ദിനാള്‍ സാര്‍ദി യാത്രയായി

വത്തിക്കാന്‍ സിറ്റി: അഞ്ചു മാര്‍പാപ്പമാരുടെ കീഴില്‍ സഭയെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത കര്‍ദിനാള്‍ പൗലോ സാര്‍ദി ദിവംഗതനായി. 84 വയസായിരുന്നു. റോമിലെ ജെമെലി ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം.

സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ നിന്ന് വിരമിച്ച ശേഷം മാര്‍പാപ്പയുടെ പ്രഭാഷണങ്ങളുടെ എഴുത്തും പ്രസംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ കോര്‍ഡിനേഷന്‍ വഹിച്ചുവരികയായിരുന്നു. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഒടുവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ഇവരുടെ കീഴിലെല്ലാം ശുശ്രൂഷ ചെയ്യാന്‍ അപൂര്‍വ്വാസരം ലഭിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.