കൊളംബിയോ: നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളും തട്ടിക്കൊണ്ടുപോകല്‍, കൊലപാതകങ്ങള്‍ തുടങ്ങിയവയും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിഷപ് റൂബെന്‍ ഡാരോ കത്തീഡ്രല്‍ നഗരം മുഴുവന്‍ വെഞ്ചരിച്ചു. കൊളംബിയായിലെ മുഖ്യ തുറമുഖനഗരമായ ബെനെവെഞ്ചേറയാണ് ബിഷപ് വെഞ്ചരിച്ചത്.
അന്തര്‍ദ്ദേശീയ മയക്കുമരുന്ന് കേന്ദ്രമായിട്ടാണ് ഈ നഗരം പൊതുവെ അറിയപ്പെടുന്നത്. ഹെലികോപ്റ്റര്‍ വഴിയാണ് വെഞ്ചരിപ്പ് എന്നാണ് ആദ്യം മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭൂതോച്ചാടനത്തിന്റെ ഭാഗമാണെന്നും അവരെഴുതിയിരുന്നു. പക്ഷേ അല്ലാതെയുള്ള വെഞ്ചരിപ്പാണ് നടന്നത്.
കൂടുതല്‍ കൊലപാതകങ്ങള്‍ നടന്ന നഗരങ്ങളില്‍ വാഹനങ്ങളുടെ അകമ്പടിയോടെ വിശുദ്ധ ബെനവെഞ്ചോറയുടെ രൂപപ്രദക്ഷിണത്തോടെയായിരുന്നു വെഞ്ചരിപ്പ് നടന്നത്.
ഈ വര്‍ഷം തന്നെ തുറമുഖ നഗരത്തില്‍ 54 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. പലരെയും തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. എന്നാല്‍ ആളുകള്‍ ഇക്കാര്യം ഭയം മൂലം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിഷപ് പറഞ്ഞു.