കര്‍ദിനാള്‍ സില്‍വെസ്ത്രീനി ദിവംഗതനായി

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ സില്‍വെസ്ത്രീനി ദിവംഗതനായി. 95 വയസായിരുന്നു.

വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഇദ്ദേഹം വടക്കെ ഇറ്റലി സ്വദേശിയാണ്. 1946 ല്‍ വൈദികപ്പട്ടം സ്വീകരിച്ചു. 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.

1991 ല്‍ പൗരസ്ത്യസഭകളുടെ കോണ്‍ഗ്രിഗേഷന്റെ പ്രിഫെക്ടായി. 2000 ല്‍ പ്രസ്തുത പദവിയില്‍ നിന്ന് വിരമിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.