എട്ടുനോമ്പിന് മണര്‍കാട് ഒരുങ്ങി

മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ദേവാലയം എട്ടുനോമ്പാചരണത്തിന് ഒരുങ്ങി. ഒന്നു മുതല്‍ എട്ടു വരെ തീയതികളിലാണ് മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പാചരണം.

ഒന്നാം തീയതി നാലു മണിക്ക് കൊടിമരം ഉയര്‍ത്തും. ആറിന് റാസ. ഏഴാം തീയതിയാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍. വിശുദ്ധ ദൈവമാതാവിന്റെ സുനോറോ ദര്‍ശിക്കാന്‍ പള്ളിക്ക് അകത്തും പ്രത്യേക സൗകര്യമുണ്ട്. കുര്‍ബാനയുടെ സമയം ഒഴികെ കുട്ടികളെ അടിമ വയ്ക്കാനും കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.