ഫിലിപ്പൈന്‍സില്‍ സെപ്തംബര്‍ 28 ന് കൂട്ടമാമ്മോദീസാ, 450 തെരുവുകുട്ടികള്‍ കത്തോലിക്കാസഭയില്‍ അംഗങ്ങളാകുന്നു

മനില: തെരുവുകുട്ടികളായ 450 പേര്‍ക്ക് കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെ സെപ്തംബര്‍ 28 ന്് മാമ്മോദീസാ നല്കുന്നു. ടുലെ കബാറ്റാന്‍ ഫൗണ്ടേഷന്റെ സംരക്ഷണത്തിലുള്ള കുട്ടികളാണ് ഇവര്‍.

ഓരോ വര്‍ഷവും ആയിരത്തിയഞ്ഞൂറോളം കുട്ടികളെ കബാറ്റാന്‍ ഫൗണ്ടേഷന്റെ 36 സെന്ററുകളിലായി സംരക്ഷിക്കുന്നുണ്ട്.. കൂദാശകള്‍ സ്വീകരിക്കുന്നതിന് പണം നല്കണം എന്ന അബദ്ധധാരണ സാധാരണക്കാര്‍ക്കിടയിലുണ്ടെന്നും ആ ധാരണ തിരുത്താനാണ് ഇങ്ങനെയൊരു കൂട്ടമാമ്മോദീസാ നല്കുന്നതെന്നും കര്‍ദിനാള്‍ ടാഗ്ലെ പത്രക്കുറിപ്പില്‍ പറയുന്നു.

അമലോത്ഭവ മാതാവിന്റെ പേരിലുള്ള കത്തീഡ്രല്‍ ദേവാലയത്തിലായിരിക്കും മാമ്മോദീസ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.