കര്‍ദിനാള്‍ വില്യം ലെവാദ ദിവംഗതനായി

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ വില്യം ലെവാദ ദിവംഗതനായി. 83 വയസായിരുന്നു. വിശ്വാസതിരുസംഘത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു.

ഈ സ്ഥാനം അലങ്കരിച്ച അമേരിക്കയില്‍ നിന്നുള്ള ആദ്യ വ്യക്തിയും അദ്ദേഹമായിരുന്നു. 2005 മുതല്‍ 2012 വരെ അദ്ദേഹം ഈ പദവിയിലുണ്ടായിരുന്നു. ബാലലൈംഗികപീഡനങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ചുമതലക്കാരനുമായിരുന്നു.

1936 ജൂണ്‍ 15 ന് കാലിഫോര്‍ണിയായിലായിരുന്നു ജനനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.