കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല


കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനന്തോടത്തിന്റെ താല്ക്കാലിക ചുമതലയുടെ കാലാവധി ജൂണ്‍ 23 ന് പൂര്‍ത്തിയായിരുന്നു.

മാര്‍ ആലഞ്ചേരി ഒരു വര്‍ഷമായി കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു താമസം. ഇദ്ദേഹം വീണ്ടും രൂപതയുടെ ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രഖ്യാപനം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.