ക്രിസ്തു വിശ്വാസികളെ വഴി തെറ്റിക്കുന്ന മാധ്യമങ്ങൾക്ക് വെല്ലുവിളിയുമായി കാർലോ വോയ്സ് മാഗസ്സിനുമായി വൈദിക വിദ്യാർത്ഥികൾ

“ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേൾവിക്കു ഇമ്പമുള്ളവയിൽ ആവേശം കൊള്ളുകയാൽ അവർ തങ്ങളുടെ അഭിരുചിക്ക ചേർന്ന പ്രബോധകരെ വിളിച്ചുകുട്ടും. അവർ സത്യത്തിനു നേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധ തിരിക്കും. (2 തിമോ. 4: 3 – 4)

പൗലോസ് ശ്ലീഹായുടെ ഈ പ്രഖ്യാപനം സ്വീകരിച്ചുകൊണ്ട് തെറ്റായ പഠനങ്ങളെ ചെറുതു നിൽക്കുവാനായി വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്ന ‘കാർലോ വോയ്സ്’  എന്ന മാഗസ്സിൻ ലോക മുഴുവനും ശ്രദ്ധിക്കപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളുടെ മദ്ധ്യസ്ഥൻ എന്ന അറിയപ്പെടുന്നു ധന്യൻ കാർലോ അക്വാറ്റിസിന്റെ പ്രേഷിത ചൈതന്യം തിരിച്ചറിഞ്ഞു കൊണ്ട് അദ്ദേഹത്തിന് പൂർത്തിയാക്കുവാൻ സാധിക്കാതെ വന്ന കാര്യങ്ങൾ പൂർത്തികരിക്കുവാനായി കാർലോയുടെ മാതാവ് അന്റോണിയാ അക്വറ്റിസിന്റെ പ്രചോദനത്താൽ കാർലോ വോയ്സ് എന്ന മാഗസ്സിൻ കാർലോയുടെ സഹോദരന്മാർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദിലാബാദ് രൂപത ഒന്നാം വർഷ ദൈവശാസ്ത്ര വൈദിക വിദ്യാർത്ഥി ബ്രദർ എഫ്രേം കുന്നപ്പള്ളിയും അദ്ദേഹത്തിന്റെ ബന്ധുവും കോതമംഗലം രൂപത രണ്ടാം വർഷം ദൈവശാസ്ത്ര വൈദിക വിദ്യാർത്ഥി ബ്രദർ ജോൺ കണയാങ്കനും പ്രസിദ്ധികരിക്കുന്നത്.

ഭാരത യുവജന അപസ്തോലർ എന്ന അറിയപ്പെടുന്ന ഇവർ യുവജന ധ്യാന ക്ലാസുകളിലൂടെയും, ആത്മീയ പുസ്തക രചനയിലുടെയും , ക്രിസ്തുവിന് സാക്ഷ്യം നൽക്കുന്നു. തങ്ങൾക്ക് വിശുദ്ധർ മാത്രമല്ല തിരു സഭയുടെ വേദപാരംഗതർ അകേണമെന്നാണ് അഗ്രഹമെന്ന് ബ്രദഴ്സ് അഭിപ്രായപ്പെടുന്നു.സുവിശേഷവത്ക്കരണം മാധ്യമങ്ങളിലുടെ എന്ന പുതിയ ദൗത്യവുമായി കാർലോ അക്വാറ്റിസിന്റെ മീഷൻ വ്യത്യസ്ത രീതികളിലാണ് ഇവർ നടത്തുന്നത്. കാർലോ വോയസ് മാഗസ്സിൻ പുറമെ, വിശുദ്ധരുടെ ജീവിതങ്ങളും, പരിശുദ്ധ കുർബാന അത്‌ഭുതങ്ങളും, പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷങ്ങും, അത്മീയ കാര്യങ്ങൾ പങ്കു വെയക്കുന്ന യുടുബ് ചാനലും ഇതിനകം ശ്രദ്ധയാകർഷിച്ചിരിക്കുന്നു.

 ആധുനിക മാധ്യമങ്ങൾ ക്രെസ്ത വിശ്വാസസത്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് വിനാശകരമായ അഭിപ്രായങ്ങളാൽ ക്രിസ്ത്യാനികളെ വഴി തെറ്റിക്കുന്ന കാലഘടത്തിയുടെ നാം സഞ്ചരിക്കുന്നത്. ഈ മാധ്യമത്തിന്റെ ദുഷിച്ച മാർഗത്തെ അനുഗമിച്ചു കൊണ്ട് സത്യം മാർഗ്ഗം നിന്ദിക്കപ്പെടുന്ന അവസരത്തിൽ വിശ്വാസികൾക്ക് ശരിയായ കത്തോലിക്കാ വിശ്വാസം പകർന്നു കൊടുക്കുവാൻ കാർലോ വോയ്സ് എന്ന മാഗസ്സിൻ ശ്രമിക്കുന്നു. ഈ മാഗസ്സിൻ ക്രൈസ്തവരെ ഉത്തമ ക്രൈസ്തവ വിശ്വാസികളാക്കുവാൻ സഹായിക്കുമെന്ന പുനൈ രൂപതയുടെ  മെത്രാൻ തോമസ് ടാബര അഭിപ്രായപ്പെടുന്നു. ഇംഗ്ലീഷിൽ പ്രസിദ്ധികരിക്കുന്ന ഈ മാഗസ്സിൻ എല്ലാവർക്കും സരളമായ ഭാഷയിലാണ് പ്രസിദ്ധികരിക്കുന്നത്. അദിലാബാദ് രൂപതാ അദ്ധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണെങ്ങാടൻ പിതാവിന്റെ തീക്ഷണത നിറഞ്ഞ ജീവിത മാതൃകയും പ്രോത്സഹനവുമാണ് തങ്ങൾക്ക് ഇതിന് പ്രേരിപ്പിക്കന്നതയെന്ന ബ്രദർ എഫ്രേം അഭിപ്രായപ്പെടുന്നു. ഈ മാഗസ്സിൻ https://carlovoice.com/ എന്ന വെബ്സെറ്റിൽ subscribe ചെയ്യാവുന്നതാണ്.+919188706536, +91 94973 86004 വാടസ്പ് നമ്പറുകളിൽ നിന്നും ലഭിക്കുന്നതാണ്. ബ്രദേഴ്സിന്റെ മാതാപിതാക്കളുടെ സഹകരണവും ഈ സംഭരമത്തിൽ തങ്ങൾ നന്ദിയോടെ അനുസ്മരിക്കുന്നു എന്ന ബ്രദർ എഫ്രേം രേഖപ്പെടുത്തി. എല്ലാവരും ഇത് വായിക്കുകയും പങ്കുവെയക്കുകയും ചെയ്യണം എന്ന ഇരുവരും പറയുകയുണ്ടായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.