കോടതിയില്‍ നിരപരാധിത്വം തെളിഞ്ഞു, ലൈംഗികപീഡനം ആരോപിക്കപ്പെട്ട വൈദികന്‍ കുറ്റവിമുക്തനായി

ന്യൂയോര്‍ക്ക് സിറ്റി: ലൈംഗികപീഡനം ആരോപിച്ച് കുറ്റക്കാരനായി വിധിയെഴുതിയ വൈദികനെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. ന്യൂയോര്‍ക്ക് അതിരൂപതയിലെ ഫാ. തോമസ് ക്രെയ്‌സറിനെയാണ് കോടതി നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചത്. നീതി അതിന്റെ ജോലി ചെയ്തു എന്നതില്‍ സന്തോഷിക്കുന്നു എന്ന് അതിരൂപതയുടെ പത്രക്കുറിപ്പ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചു. 2018 ഒക്ടോബറിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പത്തുവയസുകാരിയായ പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.ബ്രോണ്‍ക്‌സ്വില്ലി യിലെ വൈദികനായി സേവനം ചെയ്തുവരവെയായിരുന്നു അദ്ദേഹം. സെപ്തംബറില്‍ വൈദികന്‍ തന്നെ ലൈംഗികമായി സ്പര്‍ശിച്ചു എന്നായിരുന്നു പെണ്‍കുട്ടി ആരോപിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ എന്നല്ല ഒരു കുട്ടിയെയും താന്‍ അപമര്യാദയോടെ സ്പര്‍ശിച്ചിട്ടില്ല എന്നായിരുന്നു വൈദികന്റെ പക്ഷം. നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് അതിരൂപത അദ്ദേഹത്തെ വ്യക്തിപരമായി കാണുമെന്നും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും പത്രക്കുറിപ്പ് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.