ടിവി പ്രോഗ്രാം വഴി ആളുകള്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുമോ?

ടിവിയിലെ ആത്മീയ പ്രോഗ്രാമുകള്‍ വഴി നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടെടുക്കാനും വിശ്വാസികളായി ജീവിക്കാനും കഴിയുമോ? കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാത്തലിക്സ് കം ഹോം എന്ന പ്രോഗ്രാം.

കഴിഞ്ഞ 20 വര്‍ഷമായി ഫിനീക്‌സ് രൂപതയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഈ പ്രോഗ്രാമിലൂടെ കത്തോലിക്കാ സഭ വിട്ടുപോയ 92,000 പേര്‍ തിരികെ വന്നുവെന്നാണ് ഏകദേശ കണക്ക്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സുവിശേഷവല്ക്കരണത്തിനുള്ള പുതിയ വഴികള്‍ സ്വീകരിക്കുക എന്ന ആഹ്വാനപ്രകാരമാണ് ഈ പ്രോഗ്രാമിന്റെ പിറവി കാത്തലിക്‌സ് കം ഹോം ഡോട്ട് ഓര്‍ഗ് വാഗ്ദാനം ചെയ്യുന്നത് കത്തോലിക്കാസഭയുടെ സത്യം പഠിക്കാനും വിശ്വാസത്തില്‍ ജീവിക്കാനുമാണ്.

സെന്റ് ലൂയിസിലെ ആര്‍ച്ച് ബിഷപ് കാര്‍ല്‍സണ്‍ പറയുന്നത് 37,000 ആത്മാക്കള്‍ വിശ്വാസത്തിലേക്ക് വന്നുവെന്നാണ്. 2011 ലെ നോമ്പുകാലത്ത് 8.3 % ആളുകളുടെ വര്‍ദ്ധനവ് കൂദാശപരമായ കാര്യങ്ങളിലുണ്ടായി എന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കൊളറാഡോയിലെ ബിഷപ് മൈക്കല്‍ പറയുന്നത് ആയിരക്കണക്കിന് ആളുകളുടെ ആത്മീയജീവിതത്തില്‍ ഈ പ്രോഗ്രാം മാറ്റങ്ങള്‍വരുത്തിയെന്നും തങ്ങളുടെ രൂപത അനുഗഹിക്കപ്പെട്ടുവെന്നുമാണ്. സാക്രമെന്റോ ബിഷപ് ജെയിമി സോറ്റോ പറയുന്നത് തന്റെ രൂപതയില്‍ 16.05% ആളുകളുടെ വര്‍ദ്ധനവ് വിശുദ്ധ കുര്‍ബാനയുടെ പങ്കാളിത്തത്തില്‍ ഉണ്ടായിയെന്നാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.