വിശുദ്ധവാരത്തില്‍ ഈ വൈദികന്‍ കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചത് 65 മണിക്കൂര്‍.. പുതിയ കാലത്തിന്റെ വിയാനിയോ ഇദ്ദേഹം?

കുമ്പസാരക്കൂട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ച വിശുദ്ധ ജോണ്‍ മരിയ വിയാനിയ്‌ക്കെുറിച്ച് നമുക്കറിയാം. ആഴ്‌സിലെ ജനങ്ങളെ മുഴുവന്‍ വിശുദ്ധിയിലേക്ക് നയിക്കാന്‍ വിയാനിക്ക് കഴിഞ്ഞു.

ഇപ്പോഴിതാ ചരിത്രം ആവര്‍ത്തിക്കുന്നു. അമേരിക്കയിലെ കത്തോലിക്കാ വൈദികനായ ഫാ. ഡേവിഡ് മൈക്കേലാണ് പുതിയ കാലത്തിലെ വിയാനി. കാരണം ഇക്കഴിഞ്ഞ വിശുദ്ധവാരത്തില്‍ 65 മണിക്കൂറാണ് അദ്ദേഹം കുമ്പസാരക്കൂട്ടിലായിരുന്നത്.

1167 പേര്‍ക്ക് അച്ചന്റെ അനുരഞ്ജന ശുശ്രൂഷയിലൂടെ ദൈവികസാന്നിധ്യം അനുഭവിക്കാനും സാധിച്ചു. സ്പ്രിംഗ്‌സിറ്റിയിലെ ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തിലെ വികാരിയാണ് ഇദ്ദേഹം. തന്റെ ഇടവകദേവാലയത്തിലും ഹൂസ്റ്റണിലെ ഒരു ദേവാലയത്തിലുമായിട്ടാണ് അദ്ദേഹം 65 മണിക്കൂര്‍ കുമ്പസാരത്തിനായി നീക്കിവച്ചത്. കുമ്പസാരിക്കാന്‍ ക്ഷണിച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയായിലൂടെ ആളുകളോട് ആഹ്വാനം നടത്തിയിരുന്നു. ഇതിനോടാണ് ആളുകള്‍ പ്രതികരിച്ചത്.

ഈ വൈദികന്റെ തീക്ഷ്ണതയും ദൈവാഭിമുഖ്യവും ഒരിക്കലും കുറഞ്ഞുപോകാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. കുമ്പസാരത്തിലൂടെ അനേകം ആത്മാക്കളെ ദൈവത്തിന് വേണ്ടി നേടാന്‍ ഇദ്ദേഹത്തിന് സാധിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.