ചങ്ങനാശ്ശേരി അതിരൂപത കഴിഞ്ഞ വര്‍ഷം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 43 കോടി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 43 കോടി രൂപ. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് ഇക്കാര്യം അറിയിച്ചത്.

അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസ് നടത്തുന്ന പദ്ധതികളുള്‍പ്പടെയാണ് ഇത്.പ്രളയദുരിതാശ്വാസമായി 20.56 കോടി, ഭവനനിര്‍മ്മാണം 17.56 കോടി, പുനരധിവാസം 4.89 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.