വൈദികന്‍ വെടിയേറ്റ് മരിച്ച നിലയില്‍

എല്‍ സാല്‍വദോര്‍: ഫാ. സിസിലിയോ പെരെസ് ക്രൂസിനെ ഗ്വാട്ടമാല അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 38 വയസായിരുന്നു.

ശനിയാഴ്ച രാവിലെ ഇടവകക്കാരാണ് അച്ചന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റിട്ടുണ്ട്. കൊള്ളസംഘത്തില്‍ പെട്ടവരാണ് കൃത്യം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. അച്ചന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

വൈദികന്റെ മരണത്തില്‍ ആര്‍ച്ച് ബിഷപ് ജോസ് ലൂയിസ് എസ്‌കോബാര്‍ അനുശോചനം രേഖപ്പെടുത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് എല്‍സാല്‍വദോര്‍. കൊള്ളസംഘങ്ങളാണ് പലപ്പോഴും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.