ഈ ചെറിയ തിരുവചനഭാഗങ്ങള്‍ മക്കളെപഠിപ്പിക്കാമോ, അവര്‍ മിടുക്കരാകും

ചെറുപ്രായത്തിലേ വചനത്തിന്റെ സമൃദ്ധി നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ന്നുനല്കുന്നതിലും വലുതായി മറ്റൊന്നുമില്ല. വചനവുമായുള്ള അടുത്തബന്ധവും സമ്പര്‍ക്കവും വഴി ജീവിതത്തിലെ ഏതു പ്രതികൂലസാഹചര്യങ്ങളെയും ദൈവോചിതമായി നേരിടാനും കടന്നുപോകാനുമുളള പരിശീലനമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. അതിനാണ് വചനം കുട്ടികളെ പഠിപ്പിക്കേണ്ടത്.

പക്ഷേ വലിയ വചനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ കുട്ടികള്‍ക്ക് താരതമ്യേന ബുദ്ധിമുട്ടായിരിക്കും.അതുകൊണ്ട് തീരെ ചെറുതും ഒറ്റവാചകത്തിലുള്ളതുമായ വചനമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. അത്തരം ചില വചനങ്ങളെ പരിചയപ്പെടുത്താം. അത് കുട്ടികളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍, /അധ്യാപകര്‍,/ വല്യപ്പന്‍/ വല്യമ്മച്ചിമാര്‍ ശ്രദ്ധിക്കുമല്ലോ?

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും ( ഫിലിപ്പി 4:13)

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം( സങ്കീ 27:1)

എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തിപ്രാപിക്കും. അവര്‍ കഴുകന്മാരെ പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാല്‍ തളരുകയുമില്ല( ഏശയ്യ 40:31)

ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാന്‍ കല്പിച്ചിട്ടില്ലയോ.(ജോഷ്വാ 1:9)

നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.( ജോഷ്വാ 1:9)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.