ചിലിയില്‍ സംഘര്‍ഷം; ക്രൈസ്തവ ദേവാലയത്തിന്‌ നേരെ ആക്രമണം

സാന്റിയാഗോ: ചിലി ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങള്‍ക്കിടയില്‍ കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെട്ടു.

ലാ അസന്‍ഷ്യന്‍ ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ദേവാലയത്തിലെ വിശുദ്ധരൂപങ്ങള്‍ അക്രമികള്‍ തകര്‍ത്തു. ഈശോയുടെയും മാതാവിന്റെയും രുപങ്ങള്‍ തകര്‍ക്കുന്നതിന്റെയും തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും രംഗങ്ങള്‍ക്ക് അസോഷ്യേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ദൃക്‌സാക്ഷിയായി.

22 ദിവസങ്ങളോളം സമാധാനപൂര്‍വ്വം നടന്ന പ്രതിഷേധം വെള്ളിയാഴ്ചയാണ് അക്രമാസക്തമായത്. മുഖം മൂടിയണിഞ്ഞെത്തിയവരാണ് ദേവാലയങ്ങള്‍ക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്.

റെഡ്‌ക്രോസിന്റെ കണക്കനുസരിച്ച് ഈ ദിവസങ്ങളിലായി നടന്ന പ്രതിഷേധങ്ങളില്‍ 2500 ഓളം പേര്‍ക്ക് പരിക്കേല്ക്കുകയും 20 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രകടനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷ അനുഭാവികളാണ് ദേവാലയം ആക്രമിച്ചതെന്നാണ് കരുതുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.