അക്രമവും അഴിമതിയും രാജ്യത്തെ കെട്ടിപ്പടുക്കില്ല: ചിലിയന്‍ കര്‍ദിനാള്‍

സാന്റിയാഗോ: അക്രമമോ അഴിമതിയോ ചിലിയെ കെട്ടിപ്പടുക്കില്ലെന്ന് കര്‍ദിനാള്‍ സെലസ്റ്റിനോ ബ്രാസോ. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ നടന്നപ്രാര്‍ത്ഥനാശുശ്രൂഷയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ക്രിസ്തു കേന്ദ്രീകൃതമായി ജീവിക്കുകയും പൊതുനന്മ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒരുമിച്ചുപ്രവര്‍ത്തിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാന്റിയാഗോ മെട്രോപ്പോലീത്തന്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കിന്റെയും മറ്റ് മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു കര്‍ദിനാളിന്റെ പ്രസംഗം.

അക്രമം ഒരിക്കലും പുതുതായി ഒന്നും പണിയുന്നില്ല. ചിലിക്ക് അത് ഗുണം ചെയ്യില്ല. പ്രാര്‍ത്ഥന, ഞായറാഴ്ച കുര്‍ബാന,കൂദാശകള്‍ എന്നിവ ഒരിക്കലും ആഡംബരമല്ലെന്നും അതെല്ലാവര്‍ക്കുംഅത്യാവശ്യമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. മതസ്വാതന്ത്ര്യം എല്ലാ മനുഷ്യരുടെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.