തലശ്ശേരി: പ്രണയക്കെണി, പ്രണയച്ചതി വിഷയങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കത്തോലിക്കാസഭാനേതൃത്വം വേണ്ടത്ര താല്പര്യമെടുക്കുന്നില്ലെന്ന മട്ടില്‍ ചില ഗ്രൂപ്പുകള്‍ നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് സീറോ മലബാര്‍സഭ സിനഡ് സെക്രട്ടറിയും തലശ്ശേരി ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ കെസിബിസിയും വിവിധ രൂപതകളും കൃത്യവും കാര്യക്ഷമവുമായ സംവിധാനം ഒരുക്കിയിട്ടുണ്ട്, ഇതിനകം ഇത്തരം കെണികളില്‍ വീണ നിരവധി പെണ്‍കുട്ടികളെ രക്ഷിച്ചെടുക്കാനും സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്.. പെണ്‍കുട്ടികളുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും ഭാവിയും പരിഗണിച്ചു ഇത്തരംപ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി കൊടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.