“അനധികൃത” ദേവാലയങ്ങള്‍ ചൈന ഇടിച്ചുനിരത്തുന്നു

ബെയ്ജിംങ്: ചൈനയിലെ ഹെനാന്‍ പ്രോവിന്‍സിലെ അനധികൃതദേവാലയം ചൈന ഇടിച്ചുനിരത്തി. ചൈനയിലെ പ്രെസിക്യൂഷന്‍ വാച്ച് ഡോഗ് ബിറ്റര്‍ വിന്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രൂ ജീസസ് ചര്‍ച്ച് ആണ് ഇപ്രകാരം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നത്.

ദേവാലയം തകര്‍ക്കുന്നതിന് മുമ്പ് ആദ്യം ചെയ്തത് ഇലക്ടിസിറ്റി വിഛേദിക്കുകയും മതില്‍ തകര്‍ത്തുകയറി മറുതാഴിട്ട് ഗെയ്റ്റ് പൂട്ടുകയുമായിരുന്നു. അനധികൃതമായി പണം ശേഖരിക്കുന്നു എന്ന ആരോപണമാണ് ഗവണ്‍മെന്റ് അധികാരികള്‍ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ദേവാലയ നിര്‍മ്മാണം അനധികൃതമായിട്ടാണ് നടന്നിരിക്കുന്നതെന്നും ആരോപിച്ചു.

മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളില്‍ പെടുത്തി കഴിഞ്ഞ 20 വര്‍ഷമായി ചൈനയ്ക്ക് യുഎസ് സ്റ്റേറ്റ്ഡിപ്പാര്‍ട്ട്‌മെന്റ് ലേബല്‍ ഒട്ടിച്ചിട്ടുണ്ട്. ചൈനീസ് പ്രസിന്‌റ് ചിന്‍ന്റെ കാലം മുതല്‍ എണ്ണമറ്റ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും കുരിശുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവരുടെ എണ്ണം ഇല്ലാതാക്കുകയും ക്രൈസ്തവവിശ്വാസം തുടച്ചുനീക്കുകയുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.