സഭാധികാരികളുടെ ശ്രദ്ധയ്ക്ക്; 2050 ഓടെ 35 മില്യന്‍ യുവജനങ്ങള്‍ ക്രിസ്തീയ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചേക്കും!


വാഷിംങ്ടണ്‍: ക്രിസ്തീയ കുടുംബങ്ങളിലെ 35 മില്യന്‍ യുവജനങ്ങള്‍ 2050 ഓടെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചുപോയേക്കാന്‍ സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധതരത്തിലുള്ള റിപ്പോര്‍ട്ടുകളുടെയും സര്‍വ്വേയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ദ ഗ്രേറ്റ് ഓപ്പര്‍ച്യൂണിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 131 പേജിലുള്ള റിപ്പോര്‍ട്ടാണ് ഇതോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൈന്‍ടോപ്പ് ഫൗണ്ടേഷനും ദ വെരിറ്റാസ് ഫോറവും ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ ഫലമാണ് ഇത്. അമേരിക്ക അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഗ്രെഗ് സ്റ്റയര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുവജനങ്ങളുടെ വിശ്വാസപരമായ പ്രതിസന്ധിയുടെ കാലത്ത് സഭയ്ക്ക് ഏറെ കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യാനുണ്ടെന്നും അതിലൂടെ യുവജനങ്ങളെ വിശ്വാസത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.