കരോള്‍ വൊയ്റ്റീവയുടെ കൈയെഴുത്തുപ്രതി പുസ്തകരൂപത്തില്‍, ജോണ്‍ പോള്‍ രണ്ടാമന്റെ ആത്മീയതയെ അനാവരണം ചെയ്യുന്ന കുറിപ്പുകള്‍

എഴുത്തുകള്‍ ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അയാള്‍ തന്റെ ഏകാന്തതയിലിരുന്ന് എഴുതുന്ന കുറിപ്പുകള്‍ അയാളുടെ ആത്മീയതയെയും അടയാളപ്പെടുത്തുന്നുണ്ട്്. ഇക്കാര്യത്തിന് അടിവരയിടുന്നതാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആയിത്തീരുന്നതിന് മുമ്പ് കരോള്‍ വൊയ്റ്റീവ എഴുതിയിരുന്ന കുറിപ്പുകള്‍. 39 പേജുകളിലായുള്ള കൈയെഴുത്തുപ്രതിയാണ് പുസ്തകരൂപത്തില്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 1965 ന് ശേഷമുള്ളകുറിപ്പുകളാണ് ഇത്. ക്രാക്കോവില്‍ ആര്‍ച്ച് ബിഷപ്പായിരുന്നു ഈ സമയത്ത് അദ്ദേഹം. 1967 ല്‍ കര്‍ദിനാളും 1978 ല്‍ മാര്‍പാപ്പയുമായി. അപ്പസ്‌തോലപ്രവര്‍ത്തനങ്ങളുടെ റിഫഌക്ഷന്‍ എന്ന രീതിയിലാണ് ഈ ചെറുകുറിപ്പുകള്‍ എഴുതിയിരിക്കുന്നത്. ഓരോ പേജിന്റെയും മുകളില്‍ വലതുവശത്തായി പരിശുദ്ധാത്മാവേ വരിക എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ അങ്ങയെ ആരാധിക്കുന്നു എന്നും എഴുതിയിട്ടുണ്ട്. ഇപ്രകാര എഴുതിയതിന് ശേഷമാണ് കുറിപ്പുകള്‍ എഴുതിയിരിക്കുന്നത് പുസ്തകത്തിന്റെ ആദ്യപേജില്‍ വിശുദ്ധലൂയിസ് മോണ്‍ട്‌ഫോര്‍ടിന്റെ വാക്കുകളും എഴുതിയിട്ടുണ്ട്. ഞാന്‍ പൂര്‍ണ്ണമായും അങ്ങയുടേതാണ്. ഞാന്‍ എന്റെ എല്ലാമായി അങ്ങയെ സ്വീകരിക്കുന്നു. ഓ മറിയമേ എനിക്ക് നിന്റെ ഹൃദയം നല്കിയാലും. christ, the church and the world: catechesis of the areopagus എന്നാണ് ഈ കുറിപ്പുകള്‍ സമാഹരിച്ചു പുറത്തിറക്കിയ ഗ്രന്ഥത്തിന്റെ പേര്. കര്‍ദിനാള്‍ ജിയോവാന്നി ബാറ്റിസ്റ്റ റീ ആണ് പുസ്തകം ക്രോഡീകരിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.